2010, ജൂലൈ 6, ചൊവ്വാഴ്ച

ദല്‍ഹിയിലെ ഒരു ദിവസം


രാവിലെ നാല് മണി.
വാതിലില്‍ മുട്ടുന്ന ഒച്ച കേട്ടാണ് കണ്ണ് തുറക്കുന്നത്. ചെന്ന് വാതില്‍ തുറന്നപ്പോള്‍ വീടിന്‍റെ ഉടമയാ. പൈപ്പില്‍ വെള്ളം വന്നിരിക്കുന്നു. വേണ്ട പാത്രത്തില്‍ എടുത്തു വക്കുവാന്‍ പറയാന്‍ വന്നതാ. അവിടെ അങ്ങനാ. പാതിരാത്രിക്കാ വെള്ളം വരുന്നത്. വന്നാലുടനെ എടുത്തു വച്ചില്ലെങ്കില്‍ പിന്നെ വെള്ളം കിട്ടത്തില്ല. അതാണ് അവസ്ഥ . പിന്നെ ചെന്ന് വെള്ളം പിടിച്ചു വച്ചു . അപ്പോള്‍ മണി 5 . കുറച്ചു തുണി നനക്കുവാന്‍ ഉണ്ടായിരുന്നത് നനച്ചു. ദേശത്ത് ഇത്രയും നേരത്തെ തുണി നനച്ചിടുന്നത് ഞാനും കൂട്ടുകാരനുമാ .................! കലാ പരുപാടി വന്നപ്പോള്‍ നേരം പരപരാ വെളുത്തു . രാവിലെ ഒരു നല്ല ചായ അത് മതി ഉച്ചവരെ . സമയം 7.30 . ഓഫീസില്‍ പോകാന്‍ സമയമായി. അവിടെ നിന്നും ഒരു മണിക്കൂര്‍ നടക്കണം ബസ്‌ സ്റ്റോപ്പ്‌ വരെ ചെല്ലാന്‍. പിന്നെ അവിടെനിന്നും ഒരു മണികൂര്‍ യാത്ര ബസ്സില്‍ . തലേന്നു രാത്രി നല്ല മഴ ജനുവരി. ൨൬ നിറയെ ചെളിയും അതിന്റെ കൂടെ ഓടയിലെ വേസ്റ്റും. എല്ലാം കൂടി ആയപ്പോള്‍ വഴി നടക്കാന്‍ വളരെ ബുദ്ധിമുട്ട്. ഒരു വിധത്തില്‍ രോരില്‍ ചെന്നു. മൂടല്‍ മഞ്ഞു കാരണം ഒന്നും കാണാന്‍ മേല. വാഹനങ്ങളുടെ മഞ്ഞ വെളിച്ചം മാത്രം, മറ്റൊന്നും കാണുവാന്‍ കഴിയില്ല. എങ്ങനെയോ വാഹനത്തില്‍ കയറി പറ്റി.ഇവിടെയുള്ളവരെ പോലെയല്ല ദാല്‍ഹിക്കാര്‍. മിനിമം ചാര്‍ജു കൊടുത്തിട്ട് അതിന്റെ ഇരട്ടിക്കുള്ള യാത്ര നടത്തും അവിടുത്തെ വിരുതന്മാര്‍............. മഹാ നഗരത്തിലെ ബ്ലോക്ക് ! അത് ഒന്ന് ഒന്നര ബ്ലോക്കാ...........
സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പ കേറ്റുന്ന പണി ശരിക്ക് കണ്ടത് അവിടാ....... സ്വല്പം ഇടം കിട്ടിയാല്‍ അവിടെ ഒട്ടോയല്ല ബസാണ് കയറ്റുന്നത്.
പകുതി ചെന്നപ്പോള്‍ റോഡില്‍ നിറയെ പട്ടാളക്കാര്‍. രാജ്പധില്‍ പരെടിന്റെ പരിശീലനം നടക്കുന്നു. അതുകാരണം വാഹനങ്ങള്‍ കടത്തി വിടുന്നില്ല. റോഡിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല . പിന്നെ ബസ്സില്‍ നിന്നും ഇറങ്ങി നടന്നു. പരെട് കാണാന്‍ അങ്ങനെ ഭാഗ്യം ഉണ്ടായി . അത്രയും നാള്‍ ടിവി യില്‍ മാത്രം കണ്ടിരുന്ന കാര്യം നീരില്‍ കാണുക. കൂട്ടുകാരന്‍ ഡല്‍ഹി പോലീസില്‍ ആയിരുന്നതിനാല്‍ പരെട് കാണാന്‍ പാസ് കിട്ടി.
ബസ്സിറങ്ങി നടക്കണം കാല്‍ മണിക്കൂര്‍ . ഓഫിസ്സകട്ടെ ആറാമത്തെ നിലയിലും. രണ്ടു ലിഫ്റ്റ്‌ ഉണ്ടെങ്കിലും അതില്‍ ബസ്സില്‍ കയറുവാനുള്ള ആളുണ്ട്. അതുകൊണ്ട് പടികയരുക ശരണം ............ ഓഫീസില്‍ ചെന്നാല്‍ പിന്നെ സമയം പോകുന്നത് അറിയത്തില്ല. അത് പോലെ ജോലിയുണ്ടാകും. ഉച്ചക്ക് പുറത്തു നിന്നും ഒരു വട്ടം മാത്രമാണ് കഴിച്ചത്.
ഉച്ച കഴിഞു മൂന്നു മണി ആയപ്പോള്‍ ഒരു അലാറം കേട്ടു. തിരക്കിയപ്പോള്‍ ആണ് അറിയുന്നത് സമയം മുതല്‍ സിറ്റി ആര്‍മി സീല്‍ ചെയ്യികയാണ്. അതിനു ശേഷം ഒരു വാഹനത്തിനും സിറ്റിയില്‍ നിന്നും പുറതോട്ടോ വെളിയില്‍ നിന്നും സിറ്റിയിലോട്ടോ ഒരു വാഹനത്തിനും പ്രവേശിക്കാന്‍ അനുവാദമില്ല. അലാറം കേട്ടാല്‍ ഒരു മണിക്കുരിനകം ഓഫീസു പൂട്ടണം. അതാണ് നിയമം. അങ്ങനെ ഓഫീസില്‍ നിന്നും പോന്നു. വഴിയില്‍ വന്നപ്പോള്‍ അവിടെ നിറയെ പട്ടാളക്കാര്‍ . ഓഫീസില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ നടന്നാണ് വണ്ടിയില്‍ കയറിയത്. വരുന്ന വഴിക്കെല്ലാം പട്ടാളക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കാണാം . പിന്നെ വീട്ടില്‍ വന്നു ചപ്പാത്തി ഉണ്ടാക്കുവാന്‍ തുടങ്ങിയപ്പോള്‍ മണി പത്തു കഴിഞ്ഞു. കിടന്നപ്പോള്‍ മണി പതിനൊന്നു.
രാവിലെ പരെട് കാണുന്ന കാര്യം ഓര്‍ത്തു കിടന്നു. പിന്നെ എപ്പോഴോ മയക്കത്തിലേക്കു വഴുതി വീണു.


7 അഭിപ്രായ(ങ്ങള്‍):

perooran പറഞ്ഞു...

ജയരാജ്‌ ചേട്ടാ ഇത് എന്താ സംഭവം ?

Vayady പറഞ്ഞു...

വെളുപ്പിനെ നാലുമണി മുതല്‍ രാത്രി പതിനൊന്നുമണി വരെയുള്ള ജയരാജിന്റെ ഒരു ദിവസം അല്ലേ? ഇതു വായിച്ചപ്പോള്‍ എനിക്കും ഉറക്കം വരുന്നു..

ജീവി കരിവെള്ളൂർ പറഞ്ഞു...

ഇങ്ങനെയൊക്കെയാ ഡല്‍ഹി ജീവിതം അല്ലേ .കൊച്ചി എത്രയോ ഭേദം :)
(അക്ഷരപിശാചിന്‍റെ ഉപദ്രവം ശ്രദ്ധിക്കുമല്ലോ)

ജീവി കരിവെള്ളൂർ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിരോധാഭാസന്‍ പറഞ്ഞു...

വല്യ കഷ്ടപ്പാട് തന്നെ..!!

പിന്നെ എന്തിനാ ഡല്‍ഹിയില്‍ താമസിക്കുന്നത്..ദുബായിലോട്ട് പോരെ..!!

ഇവിടെ ഒട്ടും ചൂടുമില്ല, ട്രാഫിക് ജാമും ഇല്ല..!!ഹ്ഹ്ഹ്ഹ്

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ആര്‍മി പരേഡ് കണ്ടില്ലേ. അത് മതിയല്ലോ..

Echmukutty പറഞ്ഞു...

കൂടുതൽ എഴുതു, ദൽഹിയെക്കുറിച്ച്......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.