2010, ജൂലൈ 2, വെള്ളിയാഴ്‌ച

'നവ'ഭാരതം

സുഹൃത്തേ,
ഇത് പുതിയ ഭാരതം
ഒരുകാലത്ത്
ദിക്കുകള്‍ മുഴുവന്‍
'ആകണം ഭാരതം പോലെ'
എന്ന് പറഞ്ഞിരുന്ന
ഭാരതം
ഇന്ന്
പാടെ മാറിയിരിക്കുന്നു....

സഹോദരി സഹോദരന്മാരെന്നു
പരസ്പരം പറഞ്ഞിരുന്ന

'സഹോദരി-സഹോദരന്മാര്‍ '
മാറിയിരിക്കുന്നു
പകരം ഇന്ന്
പരസ്പരം കൊല്ലനായ് നില്‍ക്കുന്നു


അള്ളാഹു ഈശോ രാമനെയോക്കെയും
പൂജിച്ചിരുന്നു പണ്ടിവിടെ
ഇന്ന് പരസ്പരം വാലോഞ്ഞി നില്‍ക്കുന്നു

ഒരുകൂട്ടര്‍ 'പ്രേമത്തെ 'കൂട്ട് പിടിച്ചപ്പോള്‍
മരുകൂട്ടരാകട്ടെ 'രാമന്‍റെ ' പേരിലും
തമ്മില്‍ പരസ്പരം കലഹിച്ചു നില്‍ക്കുമ്പോള്‍
ഇതിലോന്നുമില്ലാതെ
മൂന്നാമതൊരു കൂട്ടര്‍
അവര്‍ നിശബ്തത പാലിക്കുന്നു....
എന്ന് നാം കരുതുന്നുവെങ്കില്‍
അവിടെ തെറ്റിയെന്‍ കൂട്ടുകാരാ
അവര്‍ ഇടയലേഖനം വായിച്ചിടുന്നു


എവിടെ നല്ല നാളുകള്‍
നാമെല്ലാം ഒന്നേകഴിഞ്ഞിരുന്നു

ഇന്നലെ തോളോട് തോള്‍ ചേര്‍ന്ന് നിന്നവര്‍
ഇന്നിതാ കൊല്ലുവാന്‍ മുന്നിട്ടു നില്‍ക്കുന്നു.

'അരുത്, കൊല്ലരുതെന്ന്
കേണിടും
നാരിതന്‍
ഉദരത്തില്‍ കത്തിയാഴ്ത്തിടുന്നു
പൂര്‍ണ ഗര്ഭിനിയായോരാ പാവം
ഒരു ഇസ്ലാമി ആയതാണോ
അവര്‍ ചെയ്ത തെറ്റ് ?

ആരും കൊല ഇന്നൊരു ശക്തി പ്രകടനം
തങ്ങളില്‍ ഒരുവന്‍ കത്തിക്കിരയായാല്‍
പത്തെണ്ണം ചാകണം മറ്റവന്റെ
ഇങ്ങനെ തമ്മില്‍ കൊന്നും മരിച്ചും
ആളുകള്‍ പാതിയും നഷ്ടമായി.

മക്കള്‍
നഷ്ടപെട്ട അച്ഛനമ്മമാര്‍
സഹോദരന്‍
നഷ്ടപെട്ട സഹോദരിമാര്‍
ഭര്‍ത്താവു
നഷ്ടപെട്ട ഭാര്യമാര്‍
അച്ഛന്‍
നഷ്ടപെട്ട പിഞ്ചു പൈതങ്ങള്‍
അങ്ങനെ എത്രപേര്‍


ഇത് തന്നെയാണോ
നമ്മുടെ ഗാന്ധിജി
കാണാനായി കൊതിച്ചൊരു
'നവഭാരതം'???????????????
പറയു സഹോദരാ
ഒന്ന് പറയൂ

4 അഭിപ്രായ(ങ്ങള്‍):

Vayady പറഞ്ഞു...

"ഇത് തന്നെയാണോ
നമ്മുടെ ഗാന്ധിജി
കാണാനായി കൊതിച്ചൊരു
'നവഭാരതം'???????????????
പറയു സഹോദരാ
ഒന്ന് പറയൂ"
പറയൂ സഹോദരാ എന്നല്ലേ ചോദിച്ചത്? പറയൂ സഹോദരീ എന്നല്ലല്ലോ? അതുകൊണ്ട് ഞാനൊന്നും പറയില്യ. :)

jayaraj പറഞ്ഞു...

സഹോദരിക്കും പറയാം

ഭാനു കളരിക്കല്‍ പറഞ്ഞു...

വായാടി പറഞ്ഞതില്‍ ശരിയായ വിമര്‍ശനമുന്ട്ട്. ജയരാജ് സൂക്ഷിച്ചോളൂ

Vayady പറഞ്ഞു...

ഒരിക്കലും ഇത് കാണാന്‍ ഗാന്ധിജി കൊതിക്കുകയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.