2010, ഡിസംബർ 16, വ്യാഴാഴ്‌ച

Yanni - Within Attraction - Royal Albert Hall, London

0 അഭിപ്രായ(ങ്ങള്‍)

Yanni - Nostalgia - Royal Albert Hall, London

0 അഭിപ്രായ(ങ്ങള്‍)

2010, ഡിസംബർ 15, ബുധനാഴ്‌ച

Udhayardhra kiranangal - Ee Snehatheerathu (2004) Kavitha Subramaniam

0 അഭിപ്രായ(ങ്ങള്‍)

Iniyenikkividurunnu Ottaykku Paaduvaan

0 അഭിപ്രായ(ങ്ങള്‍)

Aardramee dhanu masa ravukalilonnil.........uploaded by Sumeesh Vaidyan....

0 അഭിപ്രായ(ങ്ങള്‍)

Irulin Mahanidrayil (original video from Film)

0 അഭിപ്രായ(ങ്ങള്‍)

2010, ഡിസംബർ 9, വ്യാഴാഴ്‌ച

chillu 11

0 അഭിപ്രായ(ങ്ങള്‍)

chillu 12

0 അഭിപ്രായ(ങ്ങള്‍)

chillu 10

0 അഭിപ്രായ(ങ്ങള്‍)

chillu 9

0 അഭിപ്രായ(ങ്ങള്‍)

chillu 8

0 അഭിപ്രായ(ങ്ങള്‍)

chillu 7

0 അഭിപ്രായ(ങ്ങള്‍)

chillu 6

0 അഭിപ്രായ(ങ്ങള്‍)

chillu 5

0 അഭിപ്രായ(ങ്ങള്‍)

chillu 4

0 അഭിപ്രായ(ങ്ങള്‍)

chillu 3

0 അഭിപ്രായ(ങ്ങള്‍)

chillu 2

0 അഭിപ്രായ(ങ്ങള്‍)

chillu 1

0 അഭിപ്രായ(ങ്ങള്‍)

2010, നവംബർ 24, ബുധനാഴ്‌ച

മേളം

0 അഭിപ്രായ(ങ്ങള്‍)
കഴിഞ്ഞ ദിവസം ഞങ്ങളുടെ അമ്പലത്തില്‍ നടന്ന ഉത്സവത്തില്‍ നിന്ന്
(കുമാരനല്ലൂര്‍ ദേവി ക്ഷേത്രം )

2010, ജൂലൈ 6, ചൊവ്വാഴ്ച

ദല്‍ഹിയിലെ ഒരു ദിവസം

7 അഭിപ്രായ(ങ്ങള്‍)

രാവിലെ നാല് മണി.
വാതിലില്‍ മുട്ടുന്ന ഒച്ച കേട്ടാണ് കണ്ണ് തുറക്കുന്നത്. ചെന്ന് വാതില്‍ തുറന്നപ്പോള്‍ വീടിന്‍റെ ഉടമയാ. പൈപ്പില്‍ വെള്ളം വന്നിരിക്കുന്നു. വേണ്ട പാത്രത്തില്‍ എടുത്തു വക്കുവാന്‍ പറയാന്‍ വന്നതാ. അവിടെ അങ്ങനാ. പാതിരാത്രിക്കാ വെള്ളം വരുന്നത്. വന്നാലുടനെ എടുത്തു വച്ചില്ലെങ്കില്‍ പിന്നെ വെള്ളം കിട്ടത്തില്ല. അതാണ് അവസ്ഥ . പിന്നെ ചെന്ന് വെള്ളം പിടിച്ചു വച്ചു . അപ്പോള്‍ മണി 5 . കുറച്ചു തുണി നനക്കുവാന്‍ ഉണ്ടായിരുന്നത് നനച്ചു. ദേശത്ത് ഇത്രയും നേരത്തെ തുണി നനച്ചിടുന്നത് ഞാനും കൂട്ടുകാരനുമാ .................! കലാ പരുപാടി വന്നപ്പോള്‍ നേരം പരപരാ വെളുത്തു . രാവിലെ ഒരു നല്ല ചായ അത് മതി ഉച്ചവരെ . സമയം 7.30 . ഓഫീസില്‍ പോകാന്‍ സമയമായി. അവിടെ നിന്നും ഒരു മണിക്കൂര്‍ നടക്കണം ബസ്‌ സ്റ്റോപ്പ്‌ വരെ ചെല്ലാന്‍. പിന്നെ അവിടെനിന്നും ഒരു മണികൂര്‍ യാത്ര ബസ്സില്‍ . തലേന്നു രാത്രി നല്ല മഴ ജനുവരി. ൨൬ നിറയെ ചെളിയും അതിന്റെ കൂടെ ഓടയിലെ വേസ്റ്റും. എല്ലാം കൂടി ആയപ്പോള്‍ വഴി നടക്കാന്‍ വളരെ ബുദ്ധിമുട്ട്. ഒരു വിധത്തില്‍ രോരില്‍ ചെന്നു. മൂടല്‍ മഞ്ഞു കാരണം ഒന്നും കാണാന്‍ മേല. വാഹനങ്ങളുടെ മഞ്ഞ വെളിച്ചം മാത്രം, മറ്റൊന്നും കാണുവാന്‍ കഴിയില്ല. എങ്ങനെയോ വാഹനത്തില്‍ കയറി പറ്റി.ഇവിടെയുള്ളവരെ പോലെയല്ല ദാല്‍ഹിക്കാര്‍. മിനിമം ചാര്‍ജു കൊടുത്തിട്ട് അതിന്റെ ഇരട്ടിക്കുള്ള യാത്ര നടത്തും അവിടുത്തെ വിരുതന്മാര്‍............. മഹാ നഗരത്തിലെ ബ്ലോക്ക് ! അത് ഒന്ന് ഒന്നര ബ്ലോക്കാ...........
സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പ കേറ്റുന്ന പണി ശരിക്ക് കണ്ടത് അവിടാ....... സ്വല്പം ഇടം കിട്ടിയാല്‍ അവിടെ ഒട്ടോയല്ല ബസാണ് കയറ്റുന്നത്.
പകുതി ചെന്നപ്പോള്‍ റോഡില്‍ നിറയെ പട്ടാളക്കാര്‍. രാജ്പധില്‍ പരെടിന്റെ പരിശീലനം നടക്കുന്നു. അതുകാരണം വാഹനങ്ങള്‍ കടത്തി വിടുന്നില്ല. റോഡിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല . പിന്നെ ബസ്സില്‍ നിന്നും ഇറങ്ങി നടന്നു. പരെട് കാണാന്‍ അങ്ങനെ ഭാഗ്യം ഉണ്ടായി . അത്രയും നാള്‍ ടിവി യില്‍ മാത്രം കണ്ടിരുന്ന കാര്യം നീരില്‍ കാണുക. കൂട്ടുകാരന്‍ ഡല്‍ഹി പോലീസില്‍ ആയിരുന്നതിനാല്‍ പരെട് കാണാന്‍ പാസ് കിട്ടി.
ബസ്സിറങ്ങി നടക്കണം കാല്‍ മണിക്കൂര്‍ . ഓഫിസ്സകട്ടെ ആറാമത്തെ നിലയിലും. രണ്ടു ലിഫ്റ്റ്‌ ഉണ്ടെങ്കിലും അതില്‍ ബസ്സില്‍ കയറുവാനുള്ള ആളുണ്ട്. അതുകൊണ്ട് പടികയരുക ശരണം ............ ഓഫീസില്‍ ചെന്നാല്‍ പിന്നെ സമയം പോകുന്നത് അറിയത്തില്ല. അത് പോലെ ജോലിയുണ്ടാകും. ഉച്ചക്ക് പുറത്തു നിന്നും ഒരു വട്ടം മാത്രമാണ് കഴിച്ചത്.
ഉച്ച കഴിഞു മൂന്നു മണി ആയപ്പോള്‍ ഒരു അലാറം കേട്ടു. തിരക്കിയപ്പോള്‍ ആണ് അറിയുന്നത് സമയം മുതല്‍ സിറ്റി ആര്‍മി സീല്‍ ചെയ്യികയാണ്. അതിനു ശേഷം ഒരു വാഹനത്തിനും സിറ്റിയില്‍ നിന്നും പുറതോട്ടോ വെളിയില്‍ നിന്നും സിറ്റിയിലോട്ടോ ഒരു വാഹനത്തിനും പ്രവേശിക്കാന്‍ അനുവാദമില്ല. അലാറം കേട്ടാല്‍ ഒരു മണിക്കുരിനകം ഓഫീസു പൂട്ടണം. അതാണ് നിയമം. അങ്ങനെ ഓഫീസില്‍ നിന്നും പോന്നു. വഴിയില്‍ വന്നപ്പോള്‍ അവിടെ നിറയെ പട്ടാളക്കാര്‍ . ഓഫീസില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ നടന്നാണ് വണ്ടിയില്‍ കയറിയത്. വരുന്ന വഴിക്കെല്ലാം പട്ടാളക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കാണാം . പിന്നെ വീട്ടില്‍ വന്നു ചപ്പാത്തി ഉണ്ടാക്കുവാന്‍ തുടങ്ങിയപ്പോള്‍ മണി പത്തു കഴിഞ്ഞു. കിടന്നപ്പോള്‍ മണി പതിനൊന്നു.
രാവിലെ പരെട് കാണുന്ന കാര്യം ഓര്‍ത്തു കിടന്നു. പിന്നെ എപ്പോഴോ മയക്കത്തിലേക്കു വഴുതി വീണു.


2010, ജൂലൈ 2, വെള്ളിയാഴ്‌ച

'നവ'ഭാരതം

4 അഭിപ്രായ(ങ്ങള്‍)
സുഹൃത്തേ,
ഇത് പുതിയ ഭാരതം
ഒരുകാലത്ത്
ദിക്കുകള്‍ മുഴുവന്‍
'ആകണം ഭാരതം പോലെ'
എന്ന് പറഞ്ഞിരുന്ന
ഭാരതം
ഇന്ന്
പാടെ മാറിയിരിക്കുന്നു....

സഹോദരി സഹോദരന്മാരെന്നു
പരസ്പരം പറഞ്ഞിരുന്ന

'സഹോദരി-സഹോദരന്മാര്‍ '
മാറിയിരിക്കുന്നു
പകരം ഇന്ന്
പരസ്പരം കൊല്ലനായ് നില്‍ക്കുന്നു


അള്ളാഹു ഈശോ രാമനെയോക്കെയും
പൂജിച്ചിരുന്നു പണ്ടിവിടെ
ഇന്ന് പരസ്പരം വാലോഞ്ഞി നില്‍ക്കുന്നു

ഒരുകൂട്ടര്‍ 'പ്രേമത്തെ 'കൂട്ട് പിടിച്ചപ്പോള്‍
മരുകൂട്ടരാകട്ടെ 'രാമന്‍റെ ' പേരിലും
തമ്മില്‍ പരസ്പരം കലഹിച്ചു നില്‍ക്കുമ്പോള്‍
ഇതിലോന്നുമില്ലാതെ
മൂന്നാമതൊരു കൂട്ടര്‍
അവര്‍ നിശബ്തത പാലിക്കുന്നു....
എന്ന് നാം കരുതുന്നുവെങ്കില്‍
അവിടെ തെറ്റിയെന്‍ കൂട്ടുകാരാ
അവര്‍ ഇടയലേഖനം വായിച്ചിടുന്നു


എവിടെ നല്ല നാളുകള്‍
നാമെല്ലാം ഒന്നേകഴിഞ്ഞിരുന്നു

ഇന്നലെ തോളോട് തോള്‍ ചേര്‍ന്ന് നിന്നവര്‍
ഇന്നിതാ കൊല്ലുവാന്‍ മുന്നിട്ടു നില്‍ക്കുന്നു.

'അരുത്, കൊല്ലരുതെന്ന്
കേണിടും
നാരിതന്‍
ഉദരത്തില്‍ കത്തിയാഴ്ത്തിടുന്നു
പൂര്‍ണ ഗര്ഭിനിയായോരാ പാവം
ഒരു ഇസ്ലാമി ആയതാണോ
അവര്‍ ചെയ്ത തെറ്റ് ?

ആരും കൊല ഇന്നൊരു ശക്തി പ്രകടനം
തങ്ങളില്‍ ഒരുവന്‍ കത്തിക്കിരയായാല്‍
പത്തെണ്ണം ചാകണം മറ്റവന്റെ
ഇങ്ങനെ തമ്മില്‍ കൊന്നും മരിച്ചും
ആളുകള്‍ പാതിയും നഷ്ടമായി.

മക്കള്‍
നഷ്ടപെട്ട അച്ഛനമ്മമാര്‍
സഹോദരന്‍
നഷ്ടപെട്ട സഹോദരിമാര്‍
ഭര്‍ത്താവു
നഷ്ടപെട്ട ഭാര്യമാര്‍
അച്ഛന്‍
നഷ്ടപെട്ട പിഞ്ചു പൈതങ്ങള്‍
അങ്ങനെ എത്രപേര്‍


ഇത് തന്നെയാണോ
നമ്മുടെ ഗാന്ധിജി
കാണാനായി കൊതിച്ചൊരു
'നവഭാരതം'???????????????
പറയു സഹോദരാ
ഒന്ന് പറയൂ

2010, ജൂലൈ 1, വ്യാഴാഴ്‌ച

കോമരങ്ങള്‍

6 അഭിപ്രായ(ങ്ങള്‍)


ഉയരുകയായി ചിലമ്പിന്‍ നാദം...
അവര്‍ എത്തുകയായി
പല ദേശങ്ങളില്‍ നിന്നും
ഏഴ് നാളത്തെ വൃതമെടുത്ത്

അരയില്‍ പട്ടു വരിഞ്ഞുടുത്ത്

നെറ്റിയില്‍
ചുടു നിണം വാര്‍ന്നോഴുക്കി
കയ്യില്‍ചിലമ്പും വാളുമായി
ക്ഷേത്ര മുറ്റതെക്കവര്‍ വന്നടുത്തു

ബലിക്കല്ലില്‍ കുരുതി കൊടുത്ത ശേഷം
ദേവി തന്‍ തിരു നട അടച്ചിടുന്നു

അശ്വതി നാളില്‍ തിരു നട തുറന്നിടുമ്പോള്‍
കോമരങ്ങള്‍ ഉറഞ്ഞു തുള്ളിടുന്നു
പുലഭ്യം പറഞ്ഞും പരിഹസിച്ചും
അമ്മതന്‍ തിരുനടയില്‍
ആടിതിമിര്‍ക്കുന്നു

ഒടുവിലായി എല്ലാം നടയിങ്കല്‍ അര്‍പ്പിച്ചു
ഭഗവതീ നടയിങ്കല്‍ വീണിടുന്നു .

അരയാലിന്‍ ഇലകള്‍ താളത്തിലാടുന്നു
സൂര്യനോ ഉച്ചിയില്‍ കത്തിയെരിഞ്ഞിടുന്നു
ചുറ്റിലും മഞ്ഞളിന്‍ ഗന്ധം മാത്രം
ദേവിതന്‍നാമ മന്ത്രങ്ങളാല്‍
അവിടെങ്ങും മുഖരിതമായിടുന്നു

2010, ജൂൺ 29, ചൊവ്വാഴ്ച

നഷ്ട കണക്കുകള്‍

3 അഭിപ്രായ(ങ്ങള്‍)
കാവ്
കാട്
കായല്‍

പാടം
പാടവരമ്പ്

തോട്
തൊടി
തൊടിയിലെ മാവ്

തുമ്പപൂ
പൂകൂട
അത്തപ്പൂക്കളം

ഓണക്കോടി
വിഷുക്കണി
വിഷുക്കൈനീട്ടം

ഓണസദ്യ
ഓണക്കളികള്‍
ഊഞാലാട്ടം

എല്ലാം നഷ്ടപെട്ടിരിക്കുന്നു
മലയാളികള്‍ക്ക്
മനസ് തുറന്നു സന്തോഷിക്കാന്‍
സ്നേഹിക്കാന്‍....
എല്ലാം, എല്ലാം

**********************

2010, ജൂൺ 21, തിങ്കളാഴ്‌ച

നുറുങ്ങു കവിതകള്‍

5 അഭിപ്രായ(ങ്ങള്‍)
അപൂര്‍ണം
റോഡിന്‍റെ വീതി കൂട്ടല്‍
റെയില്‍ പാത ഇരട്ടിപ്പിക്കല്‍
മേല്‍ പാലനിര്‍മാണം

അജ്ഞാതം
ഗതാഗത വകുപ്പിന്‍റെ നഷ്ടം
വൈദ്യുതിയുടെ കടം
വകുപ്പൊഴിവുകളുടെ എണ്ണം


അനന്തം
മന്ത്രിമാരുടെ ആര്‍ഭാടം
കൈവശ ഭൂമിയുടെ വിസ്ത്രീര്‍നം
സാധന സാമഗ്രികളുടെ വില

ജനങ്ങള്‍ക്ക്‌ ...

ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
ഹര്‍ത്താല്‍

2010, ജൂൺ 18, വെള്ളിയാഴ്‌ച

ജനലിനപ്പുറം

2 അഭിപ്രായ(ങ്ങള്‍)
നേര്‍ത്ത മഞ്ഞിന്‍ തുള്ളികളാല്‍
ചില്ലുജാലകങ്ങള്‍ മുടപെട്ടിരിക്കുന്നു
ഇപ്പോള്‍ ഞാന്‍ മറ്റൊരുലോകത്തും
ജനലിനപ്പുറം മറ്റൊരു ലോകവുമായിരിക്കുന്നു.
എന്നാല്‍ അവര്‍ക്ക് രൂപങ്ങളില്‍
വെറും നിഴല്‍, നിഴല്‍ മാത്രം...
അവര്‍ ചലിക്കുന്നു
എന്നാല്‍ എനിക്ക് ചലിക്കുവാന്‍ സാധിക്കത്തില്ല.
എനിക്ക് ചുറ്റും രൂക്ഷ ഗണ്ഡം മാത്രം...
അവിടെ വര്‍ണങ്ങള്‍ ചിതറിയതു പോലെ
എന്നാല്‍ എനിക്ക് ചുറ്റും ഒരേ നിറം മാത്രം
കാറ്റ് പോലും ഇവിടെ വന്നെതിടുന്നില്ല....
എവിടെയും ഒരു ഭയപ്പെടുത്തും
നിശബ്ദത മാത്രം
മരണത്തിന്‍റെ കാലൊച്ച..
നിശബ്ദതയില്‍ ഞാന്‍ കേട്ടു
വാതിലിലെ വലിയ ചില്ലില്‍ കൂടി
ആരൊക്കെയോ എന്നെ നോക്കുന്നു....
ആരെയും മനസിലാക്കുവാന്‍ സാധിക്കുന്നില്ല
ഇടക്കെപൊഴോ കടന്നു വന്നു
ഒരു മെല്ലിച്ച നേഴ്സ്
പറയുവാന്‍ കൊതിചെന്ഗിലും
നാവുകള്‍ ചലനം അറ്റിരിക്കുന്നു
കൈവിരല്‍ ചൂണ്ടി
വാതിലിനപ്പുറത്ത്‌ കരയുവാന്‍ പോലും
ത്രാണിയില്ലാത്ത എന്നുടെ പ്രിയതമയെ
ഒന്നിച്ചു ജീവിക്കാന്‍
കൊതിച്ചു കൂടെവന്നോരെന്‍ പ്രിയ സഖി.
മെല്ലെ എന്നരികെ വന്നവള്‍
മുഖത്ത് നോക്കുവാന്‍ പോലും കഴിഞ്ഞില്ല
കൈത്തലം എന്‍ നെചോട് ചേര്‍ത്ത് വച്ചു
കരഞ്ഞു പോയി പാവം.....
നാളുകള്‍ കുറച്ചു മാത്രമാണൊ
ന്നിച്ചു ജീവിച്ചതെങ്ങിലും...
പെട്ടന്ന് പിരിയുവാന്‍ ഇടവന്നല്ലോ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരുമിക്കാം വീണ്ടും
എന്‍റെ മൌനം അവള്‍ വായിച്ചരിഞ്ഞുവോ?


ശരീരമാകെ തനുക്കുവാന്‍ തുടങ്ങി
അവളെ ഞാന്‍ എന്‍റെ മാറോടു ചേര്‍ത്തു

കാലുകള്‍ മരക്കാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ ചുറ്റിനു നോക്കി
എല്ലാം മങ്ങി മറയുന്നപോലെ

നല്ല മയക്കം വരുന്നു....

ഇനി ഞാന്‍ ഉറങ്ങട്ടെ...
ഉറക്കം......
ഒരിക്കലും ഉണരാത്ത
ആര് വിളിച്ചാലും കേള്‍ക്കാത്ത
ഒരിക്കലും തീരാത്ത
ഉറക്കത്തിലേക്കു ..............

മരണം എന്ന മയക്കത്തിലേക്കു..
ഞാന്‍ പോവുകയാണ് സഖി....
ഇനി നീ മാത്രം..............


ദേഹം മാത്രം പോകുന്നു...
ദേഹി എന്ന് നിന്റെ കൂടെ കാണും
എന്നും
ഇപ്പോഴും...
എവിടെയും..
കുടെയുണ്ട് ഞാന്‍....
നിനക്ക് മാത്രം കാണുവാന്‍
ഒരു കുളിര്‍ സ്പര്‍ശമായി ...

പോവുകയാണ് ഞാന്‍....
മരണത്തിലേക്കുള്ള യാത്ര...

2010, ജൂൺ 10, വ്യാഴാഴ്‌ച

ബലി തര്‍പണം

3 അഭിപ്രായ(ങ്ങള്‍)
വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു

നീ

2 അഭിപ്രായ(ങ്ങള്‍)
വര്‍ണങ്ങള്‍ വാരിവിതറിയ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍

ഇതിനെല്ലാം കാരണം

നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?

അറിയില്ല....

പ്രിയ തോഴി ........

അറിയില്ല.....

കല

1 അഭിപ്രായ(ങ്ങള്‍)
എന്‍റെ പ്രണയം...
എന്‍റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........

നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം

അന്നും....

ഇന്നും...

എന്നും....


പ്രണയത്തിന്‍റെ ചരിത്രം

1 അഭിപ്രായ(ങ്ങള്‍)
നിന്‍റെ പ്രണയം
മഞ്ഞ പൂമരചോടുകള്‍
മറവി
പിന്നെ എന്‍റെ മരണം...
കനല്‍ ചുവപ്പായ സന്ധ്യകള്‍
സിന്ദൂര നിറം മാഞ്ഞ കിടപ്പു വിരികള്‍
ചുളിവുകളില്‍ നിന്‍റെ പ്രണയത്തിന്‍റെ
ഗന്ധം പേറുന്നവ...
(അലക്കുകാരത്തില്‍ പൊതിഞ്ഞു ഞാന്‍
തിളച്ച വെള്ളത്തില്‍ കഴുകിഎടുക്കില്ല)
പാപത്തിന്‍റെ കറ (പ്രണയത്തിന്‍റെ വടുക്കളെ സമൂഹം വിളിക്കുന്ന പേര് )
നിന്‍റെ രാത്രി ,
എന്‍റെ ആത്മഹത്യ ...
ആദ്യ വാര്‍ത്ത
പ്രണയത്തിന്‍റെ അവസാനങ്ങള്‍ എങ്ങനെയാണ്

2010, ജൂൺ 4, വെള്ളിയാഴ്‌ച

സ്മൃതി പൂക്കള്‍

2 അഭിപ്രായ(ങ്ങള്‍)
ഇതു ഞാന്‍ അര്‍പ്പിക്കും
സ്മ്രിതിപൂവുകള്‍
പണ്ട് ഞാന്‍ നടന്ന വരമ്പുകളും
ഊഞ്ഞാല്‍ ആടിയ നാട്ടു മാവിന്‍ കൊമ്പും
തോട്ടിലൂടെ പണ്ടു മീനെ പിടിച്ചതും
കുറുമ്പ് കാട്ടികൊണ്ട്
കളികൂട്ടുകാരിതന്‍ മിഴികള്‍ നനച്ചതും
എന്നെന്നുമോര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു

2010, മേയ് 28, വെള്ളിയാഴ്‌ച

പുലരിയിലെ സ്വപ്നം

1 അഭിപ്രായ(ങ്ങള്‍)
പുലര്‍വേളയിലെ ഒരു സുന്ദര സ്വപ്നമായി
ഒരു നേര്‍ത്ത മൂടല്‍ മഞ്ഞിന്റെ കുളിരായി
അങ്ങകലെ വിരിഞ്ഞ പനുനീര്‍പൂവിന്റെ
സുഗന്ധം പേറിവന്ന കുഞ്ഞു തെന്നലായി
ഇന്നും അവളുടെ ഓര്‍മ്മകള്‍ എന്നെയുനര്‍ത്തുന്നു
അവളുടെ മധുര നാദം എന്റെ കാതില്‍ മുഴങ്ങുന്നു
അവളുടെ മുടിയില്‍ പുരട്ടിയ എണ്ണയുടെ മണം,
അവളുടെ മേനിയുടെ സുഗന്ധം
എന്റെ ചുറ്റിലും നിറയുന്നതായി എനിക്ക് തോന്നുന്നു
നെറ്റിയില്‍ ചന്ദന കുറി വരച്ചു
മുടിയില്‍ തുളസി കതിര്‍ ചൂടി
ചുണ്ടില്‍ മന്ദസ്മിതവുമായി
മുന്നില്‍ വന്നു പ്രിയേ
നീ നില്കുന്നത് കണ്ട് ഞാന്‍
മിഴികള്‍ തുറക്കുമ്പോള്‍
അത് വെറും മായയാണെന്ന തോന്നല്‍
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അപ്പോള്‍ ഞാന്‍
അറിയതെയെങ്ങിലും
കൊതിച്ചുപോയി...
നീ മരിച്ചില്ലയിരുനെങ്കില്‍....

2010, മേയ് 25, ചൊവ്വാഴ്ച

ഇരുള്‍

0 അഭിപ്രായ(ങ്ങള്‍)
അകലുവാന്‍ വയ്യ
നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം ലഭിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പോളിയുംപോഴാണെന്റെ സ്വര്‍ഗം
നിന്നില്‍അലിയുന്നതെനിത്യസതയം

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.