2010, ജൂലൈ 1, വ്യാഴാഴ്‌ച

കോമരങ്ങള്‍



ഉയരുകയായി ചിലമ്പിന്‍ നാദം...
അവര്‍ എത്തുകയായി
പല ദേശങ്ങളില്‍ നിന്നും
ഏഴ് നാളത്തെ വൃതമെടുത്ത്

അരയില്‍ പട്ടു വരിഞ്ഞുടുത്ത്

നെറ്റിയില്‍
ചുടു നിണം വാര്‍ന്നോഴുക്കി
കയ്യില്‍ചിലമ്പും വാളുമായി
ക്ഷേത്ര മുറ്റതെക്കവര്‍ വന്നടുത്തു

ബലിക്കല്ലില്‍ കുരുതി കൊടുത്ത ശേഷം
ദേവി തന്‍ തിരു നട അടച്ചിടുന്നു

അശ്വതി നാളില്‍ തിരു നട തുറന്നിടുമ്പോള്‍
കോമരങ്ങള്‍ ഉറഞ്ഞു തുള്ളിടുന്നു
പുലഭ്യം പറഞ്ഞും പരിഹസിച്ചും
അമ്മതന്‍ തിരുനടയില്‍
ആടിതിമിര്‍ക്കുന്നു

ഒടുവിലായി എല്ലാം നടയിങ്കല്‍ അര്‍പ്പിച്ചു
ഭഗവതീ നടയിങ്കല്‍ വീണിടുന്നു .

അരയാലിന്‍ ഇലകള്‍ താളത്തിലാടുന്നു
സൂര്യനോ ഉച്ചിയില്‍ കത്തിയെരിഞ്ഞിടുന്നു
ചുറ്റിലും മഞ്ഞളിന്‍ ഗന്ധം മാത്രം
ദേവിതന്‍നാമ മന്ത്രങ്ങളാല്‍
അവിടെങ്ങും മുഖരിതമായിടുന്നു

6 അഭിപ്രായ(ങ്ങള്‍):

perooran പറഞ്ഞു...

അശ്വതി നാളില്‍ തിരു നട തുറന്നിടുമ്പോള്‍
കോമരങ്ങള്‍ ഉറഞ്ഞു തുള്ളിടുന്നു
പുലഭ്യം പറഞ്ഞും പരിഹസിച്ചും
അമ്മതന്‍ തിരുനടയില്‍ ആടിതിമിര്‍ക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nannayittundu... aashamsakal........................................

Satheesh Sahadevan പറഞ്ഞു...

ezhuthooo......kurachukoodi adakkavum othukkavum varatte,,,,,kavithayil aarum kaanatha kurachu sangeetham kude cheranam.,,,,,,,all the best.....

Vayady പറഞ്ഞു...

ജയരാജിന്റെ മനസ്സില്‍ കവിതയുണ്ട്. നന്നായിട്ടുണ്ട്. അതുകൊണ്ട് ഇനിയും എഴുതൂ....

jayaraj പറഞ്ഞു...

എല്ലാവര്ക്കും നന്ദി

ഭാനു കളരിക്കല്‍ പറഞ്ഞു...

ജയരാജ് കവിതയില്‍ വിത വേണം . വായനക്കാരനോട്ട് എന്തെങ്കിലും പറയണം. ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.