2010 ജൂൺ 10, വ്യാഴാഴ്‌ച

നീ

വര്‍ണങ്ങള്‍ വാരിവിതറിയ ഈ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
ആ മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
ആ നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
ആ മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍

ഇതിനെല്ലാം കാരണം

നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?

അറിയില്ല....

പ്രിയ തോഴി ........

അറിയില്ല.....

2 അഭിപ്രായ(ങ്ങള്‍):

Vayady പറഞ്ഞു...

എനിക്കറിയാം. ഇത് വെറും സൗഹൃദമൊന്നുമല്ല, ഇത് പ്രണയമാണ്‌. :)

jayaraj പറഞ്ഞു...

അതാണ്‌. സഹോദരിക്ക് മനസിലായി പക്ഷെ തൊഴിക്കു മനസിലായില്ല........................

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.